ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഇന്ത്യ "വെടിനിർത്തലിനായി യാചിക്കാൻ നിർബന്ധിതരായി" എന്ന് പാക് സൈനിക മേധാവി. വെടിനിർത്തലിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മധ്യസ്ഥത വഹിക്കേണ്ടി വന്നു എന്നും പാക് സൈനിക മേധാവി അസിം മുനീർ അവകാശപ്പെടുന്നു. ......
ബംഗളുരു: " ധർമ്മസ്ഥലയിൽ ഒട്ടേറെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്ന് ഒരു അജ്ഞാതൻ വെളിപ്പെടുത്തിയപ്പോൾ ഗവണ്മെന്റ് എസ് ഐ ടി രൂപീകരിച്ച് അന്വേഷണം പ്രഖാപിച്ചു. 24 കൊലപാതകങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്ന് മറ്റൊരാൾ വിളിച്ചുപറയുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പറന്നുനടക്കുന്നു. ......
ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജയിലിൽ മർദ്ദനം. ബിഹാർ സ്വദേശി അസഫാക് ആലത്തിനാണ് മർദ്ദനമേറ്റത്.......
മുതിർന്ന മാധ്യമ പ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജിനും കരൺ ഥാപ്പറിനും എതിരെ രാജ്യദ്രോഹക്കേസ്. ഗുവാഹത്തി പൊലീസ് ആണ് ഇരുവർക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ......
ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാലുടൻ വോട്ട് മോഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ നടപടിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് മോഷണം, ഭാരത മാതാവിന്റെ ആത്മാവിന് നേരെയുള്ള ആക്രമണമാണെന്നും 'വോട്ടർ അധികാർ യാത്ര'യുടെ ഭാഗമായി ബീഹാറിലെ ഗയയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ......
ദോഹ:പ്രമുഖ ഓൺ-ഡിമാൻഡ് ഡെലിവറി പ്ലാറ്റ്ഫോമായ തലാബത്ത്റൈഡർമാരുടെ ക്ഷേമത്തിനായുള്ള
'സമ്മർ ടുഗെദർ' സംഘടിപ്പിച്ചു.അൽ റയ്യാൻ വാട്ടർ, ബലദ്ന, റാവ, സൂപ്പർ ഹൈഡ്രൈഡ് എന്നിവയുമായി സഹകരിച്ച്, തലാബത്ത് പ്രധാന സ്ഥലങ്ങളിൽ എയർ കണ്ടീഷൻ ചെയ്ത ബസുകൾ വിന്യസിച്ചു, അവയിൽ തണുത്ത വെള്ളം, ഇലക്ട്രോലൈറ്റുകൾ, റിഫ്രഷ്മെന്റുകൾ, ചാർജിംഗ് സ്റ്റേഷനുകൾ, ലഘുഭക്ഷണങ്ങൾ എന്നിവസജീകരിച്ചിട്ടിട്ടുണ്ട്.തലാബത്ത് മാർട്ട് ലൊക്കേഷനുകളിലും തലാബത്ത് കിച്ചണിലും റൈഡർമാർക്ക് അവരുടെ ഷിഫ്റ്റുകളിൽ റീഫിൽ ചെയ്യുന്നതിനായി വാട്ടർ ഡിസ്പെൻസറുകളും ഉണ്ടായിരുന്നു. കൂടാതെ, പങ്കാളി സ്ഥലങ്ങളിൽ റൈഡർമാർക്ക് ഇൻഡോർ എയർ കണ്ടീഷൻ ചെയ്ത കാത്തിരിപ്പ് ഏരിയകളും സ്ഥാപിച്ചിട്ടുണ്ട്. ......
ദോഹ: ശ്രീലങ്കയിലെ കളുത്തറ ജില്ലയിലെ മുസ്ലിം സെൻട്രൽ കോളേജിൽ ഏകദേശം 2,000 വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും പഠിക്കാൻ ലക്ഷ്യമിട്ട് ഖത്തർ ചാരിറ്റി (ക്യുസി) ഒരു പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.
9,000 ചതുരശ്ര അടി വിസ്തൃതിയുള്ള മൂന്ന് നില കെട്ടിടത്തിന്റെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഖത്തർ ചാരിറ്റി അറിയിച്ചു. നാല് ആധുനിക ശാസ്ത്ര ലബോറട്ടറികൾ, നാല് ക്ലാസ് മുറികൾ, അഡ്മിനിസ്ട്രേറ്റീവ്, സർവീസ് സൗകര്യങ്ങൾ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കും.
ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് ഖത്തർ ചാരിറ്റിയുടെ ഓഫീസ് ഡയറക്ടർ മഹ്മൂദ് അബു ഖലീഫ പറഞ്ഞു. ......
ദോഹ: വൈവിധ്യങ്ങളാൽ നിറം പകർന്ന ഇന്ത്യ എന്ന പ്രമേയത്തിൽ “രംഗ് എ ആസാദി” സംഘടിപ്പിച്ചു. RSC ഖത്വർ നാഷനൽ കമ്മിറ്റിക്ക് കീഴിൽ സെക്ടർ കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. ചരിത്രത്തിൽ വിവിധ രാജ്യങ്ങളുടെ സംഭാവനകളെയും അടയാളപ്പെടുത്തലുകളെയും പരിചയപ്പെടുത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറുകയും ചെയ്തു. ......